READER'S DAY
Reported on:
2021-06-19
2021-22 അധ്യയനവർഷത്തെ വായനദിനം ഫാറൂഖ് കോളേജ് മലയാളം ഡിപ്പാർട്മെന്റ്
കോവിഡ് കാലഘട്ടത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലായി വിപുലമായി തന്നെ ആചരിച്ചു. പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ. അജയ് പി മാങ്ങാടിന്റെ പ്രഭാഷണത്തോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.ജൂൺ 19 നു രാവിലെ കൃത്യം 10:00 ക്ക് ഗൂഗിൾ മീറ്റിൽ ആരംഭിച്ച പരിപാടിയിൽ ഫാറൂഖ് കോളേജ് മലയാളവിഭാഗം വകുപ്പു മേധാവി ഡോ. അസീസ് തരുവണ അധ്യക്ഷത വഹിച്ചു.' നല്ല വായനയും ചീത്ത വായനയും' എന്ന വിഷയത്തിലുള്ള ശ്രീ.അജയ് പി മങ്ങാടിന്റെ പ്രഭാഷണത്തിനു ശേഷം പരിപാടിയിൽ പങ്കെടുത്ത വർക്ക് സംശയ നിരാകരണത്തിനും അവസരമുണ്ടായിരുന്നു. പ്രസ്തുത പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപക-വിദ്യാർഥികൾ പങ്കെടുത്തു. ഫാറൂഖ് കോളേജ് മലയാള വിഭാഗം വിദ്യാർഥിനിയായ പൂജാ ശശീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.
ഇതോടൊപ്പം,
'ന്റെ പ്രിയപ്പെട്ട പുസ്തകം' എന്ന പേരിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി മലയാളം ഡിപ്പാർട്ട്മെന്റ് ബുക്ക് റിവ്യൂ മത്സരം സംഘടിപ്പിച്ചു. ജൂൺ 23 വരെ ഇംഗ്ലീഷ്- മലയാളം രചനകൾ സ്വീകരിക്കുകയും ജൂലൈ ഒന്നിനു തന്നെ ഇവയുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു.
ഫാറൂഖ് കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ജൂലൈ അഞ്ചിനു രാത്രി 7: 30ന് 'ബഷീറും ഭാഷയിലെ നവോത്ഥാനവും' എന്ന വിഷയത്തിൽ ഡോ.വി അബ്ദുൽ ലത്തീഫ് (അസി പ്രൊഫസർ കാലടി സംസ്കൃത യൂണിവേഴ്സിറ്റി, കൊയിലാണ്ടി സെന്റർ ) ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്തുത പരിപാടിയിൽ ഫാറൂഖ് കോളേജ് മലയാളവിഭാഗം മേധാവി അസീസ് തരുവണ അധ്യക്ഷത വഹിച്ചു . മലയാള വിഭാഗം അസി.പ്രൊഫസർ മാരായ മൻസൂർ അലി ടി, അമൃത എന്നിവർ സ്വാഗതവും നന്ദി പ്രകാശനവും നടത്തി. വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപക- വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.