ഫാറൂഖ് കോളേജിൽ കിറ്റ്സ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.
Reported on:
2021-09-23
സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് ( KITTS ) ഫാറൂഖ് കോളേജിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെൻറ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ എയർപോർട്ട് ഒപ്പറേഷൻ, ഡിപ്ലോമ ഇൻ അഡ്വർട്ടൈസിങ്ങ് ആന്റ് ബ്രാന്റിങ്ങ് എന്നീ മൂന്ന് നൂതന കോഴ്സുകളാണ് ഈ അധ്യയന വർഷം ആരംഭിക്കുന്നത്. 6 മാസം ദൈർഘ്യമുള്ള കോഴ്സുകൾക്ക് അടിസ്ഥാന യോഗ്യത പ്ലസ്ടുവാണ്. പ്രായോഗിക പരിജ്ഞാനത്തിന്ന് രണ്ട് മാസം ഇന്റേൻഷിപ്പും കോഴ്സിന്റെ ഭാഗമാണ്. വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് പ്രശസ്ത സ്ഥാപനങ്ങളിൽ പ്ലേസ്മെന്റിനുള്ള സഹായവും കിറ്റ്സ് നൽകുന്നതാണ്.
കോഴ്സുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന്നും സംശയ നിവാരണത്തിനും 2021 സെപ്തംബർ 28ന് രാവിലെ 10ന് കോളേജ് ഓഡിയോ വിഷ്വൽ തിയേറ്ററിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. പ്രാസ്തുത പരിപാടിയിൽ കോളേജ് പ്രിൻസിപ്പാളിനോപ്പം കിറ്റ്സ് വിദഗ്ധരും സംബന്ധിക്കും. സെമിനാർ തൽസമയം യൂട്യൂബ് ലൈവിലും (www.shorturl.at/ahyW6)
ലഭ്യമാവും. സെമിനാർ രജിസ്ട്രേഷന് 7306420631, 9895339169 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അപേക്ഷ ഫോറം കോളേജ് വെബ് സൈറ്റിൽ (www.farookcollege.ac.in)
സെപ്തംബർ 28 മുതൽ ലഭിക്കുന്നതാണ്