Reader's forum
Reported on:
2021-08-18 2.00
വായനാപക്ഷാചരണത്തോട് അനുബന്ധിച്ച് ഫാറൂഖ് കോളേജ് റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ഓൺലൈൻ ബുക് റിവ്യു മത്സരത്തിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് ഒന്നാം സ്ഥാനവും മലയാളം ഡിപ്പാർർട്ട് മെൻ്റ് രണ്ടാം സ്ഥാനവും മാത്സ് ഡിപ്പാർട്ട്മെൻ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്ന സമാപന ചടങ്ങിൽ
വിജയികൾക്കുള്ള കാശ് പ്രൈസും സർട്ടിഫിക്കറ്റും പ്രിൻസിപ്പാൾ ഡോ കെ എം നസീർ നൽകി. ടി മൻസൂറലി സ്വാഗതം പറഞ്ഞ ചടങ്ങിൽ വിധികർത്താക്കളായ ഡോ കെ കെ അബ്ദുള്ള, കെ എം ഷെരീഫ്, ജംഷിന എം ടി എന്നിവർ സംസാരിച്ചു. മുഹമ്മദ് മുസ്തഫ നന്ദി പറഞ്ഞു