COLLEGE MAGAZINE 2019-20
Reported on:
2021-07-12
ഫാറൂഖ് കോളേജ് സ്റ്റുഡൻസ് യൂണിയൻ 2019- 20 കോളേജ് മാഗസിൻ 'പശു തിന്ന പുസ്തകം' പ്രകാശനം ചെയ്തു.
കോവിഡ് മഹാമാരിക്കാലത്തും കാലിക പ്രസക്തമായ വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് ഭരണകൂട ഭീകരതകൾക്കെതിരെ വിദ്യാർത്ഥികളുടെ ശബ്ദമായി കോളേജ് മാഗസിൻ മാറിയതായി പ്രകാശനം നിർവ്വഹിച്ചുകൊണ്ട് പ്രശസ്ത കവി ഡോ. സോമൻ കടലൂർ അഭിപ്രായപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന ചടങ്ങിൽ സ്റ്റാഫ് എഡിറ്റർ ടി മൻസൂറലി സ്വാഗതവും ഫാറൂഖ് കോളേജ് പ്രിൻസിപ്പൾ ഡോ. കെ. എം. നസീർ
അധ്യക്ഷത വഹിച്ചു. ഡോ. എ. കെ സാജിദ്, അസീം ദിൽഷാദ്, അദ്നാൻ അലി എന്നിവർ ആശംസകളും
സ്റ്റുഡന്റ് എഡിറ്റർ ഷാഹുദ് അലി നന്ദിയും പറഞ്ഞു.